Wednesday, August 30, 2006
Tuesday, August 29, 2006
Sunday, August 27, 2006
നന്ദി ( ടാങ്ങ്സ്)
ഈ ബൂലോഗത്തിന്റെ വാതിലുകള്‍ പടക്കോന്നു തുറന്ന് തന്ന എല്ലാ നല്ലവരായ താന്തോന്നികള്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി. പിന്നെ മംഗ്ലീഷിലടിക്കുമ്പോള്‍ മലയാളത്തിലാവുന്ന ചെപ്പടിവിദ്യ കണ്ടുപിടിച്ച സിബുവിനു നന്ദി. (അണ്ണന്‍ പുലിയാണു കേട്ടാ). പിന്നെ ഈ ബൂലൊഗത്തിലെ പോസ്റ്റുന്നതും കമന്റുന്നതുമായ എല്ലാ പ്രിയപ്പെട്ട താന്തോന്നികള്‍ക്കും നന്ദി.
ഈ ബൂലോഗം ഇങ്ങനെ ഉരുണ്ടതാക്കിയ കര്‍ത്താവു പൊന്നുതമ്പുരാനു നന്ദി.(എപ്പഴെങ്കിലും തമ്മില്‍ കണ്ടുമുട്ടാമെന്ന ശുഭപ്രതീക്ഷ). എനിക്കിങ്ങനെ ഈ ബൂലോഗത്തിലേയ്ക്കു വരാന്‍ റൂട്ടൊരുക്കിതന്ന എന്റെ മുതുമുത്തഛ്ഛന്മാര്‍കും മുത്തഛ്ഛികള്‍ക്കും നന്ദി. പത്തുമാസം വയറ്റില്‍ ചുമന്ന് ഇത്തോ പൊത്തോന്ന് എന്നെ പെറ്റ സ്നേഹമയിയായ അമ്മയ്ക്കും, പിന്നെ താന്തോന്നിയായി തല തിരിയുന്നതു വരെ പൊത്തി പൊത്തി വളര്‍ത്തിയ അച്ഛനും, അഞ്ചാമനായി കേടൊന്നും വരാതെ കൂടെ വളര്‍ത്തിയ എന്റെ മൂന്നു പെങ്ങന്മാര്‍ക്കും, ചേട്ടനും നന്ദി.
പിന്നെ എന്നെ സ്നേഹിക്കുന്നവര്‍കും, വെറുക്കുന്നവര്‍ക്കും, വഞ്ചിച്ചവര്‍ക്കും,വഞ്ചിക്കാന്‍ പോകുന്നവര്‍ക്കും, എന്നെ അറിയുന്നവര്‍ക്കും അറിയാന്‍ മേലാത്തവര്‍ക്കും നന്ദി. അതും പോരാതെ ഈ ബൂലോഗത്തിലെ സകലമാന സുന്ദരന്മാര്‍ക്കും, സുന്ദരികള്‍ക്കും സ്പെശല്‍ നന്ദി. ( നന്ദി --------പ്പെടുത്താന്‍ ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക, തിരുത്ത് പുറകെയുണ്ട്.)